പ്രണയം തകർത്തു; പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ ജോത്സ്യനെ വെട്ടിക്കൊന്നു

ചെന്നൈ: പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ വെച്ച്‌ ജോത്സ്യനെ വെട്ടികൊന്നു. സംഭവത്തില്‍ 26 കാരനായ തിരുപ്പൂര്‍ സ്വദേശി ഭാരതി അറസ്റ്റിലായി. ഇയാളുടെ പ്രണയബന്ധം തകരാന്‍ കാരണക്കാരന്‍ ജ്യോത്സ്യനാണെന്ന് ആരോപിച്ചാണ് ഇയാള്‍ കൊല നടത്തിയത്.
വഴിയിരികിലൂടെ നടന്ന് പോകുകയായിരുന്നു ജോത്സ്യനായ രമേശ്. ഹെല്‍മെറ്റ് ധരിച്ച്‌ പുറകെ എത്തിയ ഭാരതി കയ്യില്‍ കരുതിയ ഇരുമ്ബ് ദണ്ഡ് കൊണ്ട് ജോത്സ്യന്റെ തലക്കടിച്ച്‌ വീഴ്ത്തി. പിന്നീട് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം സമീപത്തെ കടയില്‍ ജോത്സ്യന്റെ പ്രവൃത്തികളെ വിമര്‍ശിക്കുന്ന പോസ്റ്ററും പതിച്ചാണ് ഇയാള്‍ മടങ്ങിയത്.