ആരാധകർ ഞെട്ടലിൽ; 70 വയസ്സുള്ള വൃദ്ധയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങി സാമന്ത

എഴുപത് വയസ്സുള്ള വൃദ്ധയാവാൻ തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത. നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടേയാണ് പുതിയ വേഷ പരിവേഷവുമായി ആരാധകരെ വിസ്മയിപ്പിക്കാന്‍ സാമന്ത എത്തുന്നത്.
മിസ് ഗ്രേനി എന്ന കൊറിയന്‍ ചിത്രത്തിന്റെ റിമേക്കില്‍ 70 കാരിയായ വൃദ്ധയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സമാന്ത തന്നെയാണ് ആരാധകരോട് അറിയിച്ചത്. ചിത്രത്തില്‍ സമാന്തയുടെ മകനായി അഭിനയിക്കുന്നത് 50 വയസുകാരനായ റാവു രമേശാണ്. തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളിയാകുന്ന കഥാപാത്രമാകാനുളള തയ്യാറടുപ്പിലാണ് താനെന്നും സാമന്ത അറിയിച്ചു.