കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച്‌ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ബൈപാസിലെ മുക്കോലക്കലിലാണ് അപകടം ഉണ്ടായത്. പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42) ഭാര്യ ഷബാന (38) എന്നിവരാണ് ബൈപാസില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞത് . ദമ്പതികള്‍ക്കൊപ്പം ഉണ്ടായിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപെടുകയും ചെയ്തു .