പ്രിയ വാരിയരുടെ വസ്ത്രധാരണത്തിനെതിരെ സൈബര്‍ സദാചാരവാദികള്‍

അഡാര്‍ ലൗ നായിക പ്രിയാ വാര്യരുടെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ച് സൈബര്‍ സദാചാരവാദികള്‍. പ്രിയയുടെ വസ്ത്രധാരണം മോശമാണെന്നും മലയാളി പെണ്‍കുട്ടികള്‍ക്കു ചേര്‍ന്നതല്ലെന്നുമാണ് വിമര്‍ശനം. പ്രിയ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്തത്. മെറൂണ്‍ നിറത്തില്‍ വെല്‍വറ്റ് നിറത്തിലുള്ള ഗൗണില്‍ അല്‍പം ഹോട്ടായാണ് നടി പോസ് ചെയ്തിരിക്കുന്നത്. പ്രിയയുടെ ആദ്യ ചിത്രം അഡാര്‍ ലൗ ഫെബ്രുവരി 14 പ്രണയദിനത്തില്‍ തീയേറ്ററുകളിലെത്തും.