ദുബായില്‍ സൂപ്പര്‍ സെയിലിന് ഇന്ന് തുടക്കം;പ്രതീക്ഷയോടെ പ്രവാസികൾ

ദുബായ്: ദുബായില്‍ സൂപ്പര്‍ സെയില്‍ ഇന്ന് തുടങ്ങും. 3200 ഔട്ട്‍ലെറ്റുകളിലായി 700 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന ഡി എസ് എഫില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവാണ് ലഭ്യമാവുക.ഫെസ്റ്റിവലിന്റെ ഓഫറുകള്‍ക്ക് പുറമെ 12 മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന സൂപ്പര്‍ സെയിലോടുകൂടിയായിരിക്കും ഇത്തവണ ഡി എസ് എഫ് ആരംഭിക്കുന്നത്. 90 ശതമാനം വരെ ഡിസ്‍കൗണ്ടാണ് ഈ സൂപ്പര്‍ സെയിലില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബര്‍ 26ന് ഇന്ന് ഉച്ച മുതല്‍ അര്‍ദ്ധരാത്രി വരെ മാള്‍ ഓഫ് എമിറേറ്റ്സിലും അഞ്ച് സിറ്റി സെന്ററുകളിലുമായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുന്നത്.

കടപ്പാട്