ബ്ലാസ്റ്റേഴ്സിന് വേണ്ടെങ്കിലെന്താ, സി.കെ വിനീതിനെ സ്വന്തമാക്കാനൊരുങ്ങുന്നത് ഐഎസ്എൽ മുൻ ചാമ്പ്യന്മാർ

ഐ.എസ്.എല്ലില്‍ മോശം ഫോമില്‍ തുടരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലെ പ്രമുഖ താരങ്ങള്‍ ക്ലബ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേഷ് ജീങ്കാന്‍, സൂപ്പര്‍ താരം സി.കെ വിനീത്, ഹാളിചരണ്‍ നര്‍സാരി എന്നിവരാണ് ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്റോയില്‍ ക്ലബ് വിടാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.സി.കെ വിനീത് ഈ സീസണിന്റെ തുടക്കത്തില്‍ ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സി കെ വിനീതിനെ സ്വന്തമാക്കാൻ മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.