ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് പി.സി ജോര്‍ജ്; ”യുഡിഎഫിന്റെ ഭാഗമായേക്കാം”

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാകില്ലെന്ന് ജനപക്ഷം നേതാവും എംഎല്‍എയുമായ പി.സി.ജോര്‍ജ്. ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരമൊരു പാര്‍ട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശനത്തിന് എതിരായ നിലപാട് സ്വീകരിച്ചതോടെ എല്‍ഡിഎഫുമായി അകന്നു നില്‍ക്കുകയാണ് ഇപ്പോള്‍ പി.സി. ജോര്‍ജ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങി. ജനപക്ഷം യു.ഡി.എഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.