സോളാര്‍ കേസ്; മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക ലെറ്റര്‍പാഡ് തിരുത്തി വ്യാജരേഖ ചമച്ച കേസിന്റെ വിധി ഇന്ന് നടക്കും

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക ലെറ്റര്‍പാഡ് തിരുത്തി ദുരുപയോഗം ചെയ്‌ത കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ തന്നെയാണ് ഈ കേസിലെയും മുഖ്യപ്രതി.

ലെറ്റര്‍പാഡ് ഉപയോഗിച്ച്‌ വ്യാജ രേഖയുണ്ടാക്കി കമ്പനിക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ടെന്ന് കാണിച്ച്‌ എ‍ഴുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ദുരുതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിന് നന്ദിയറിച്ച്‌ ഉമ്മന്‍ചാണ്ടി ബിജു രാധാകൃഷ്ണന് നല്‍കിയ കത്താണ് ദുരുപയോഗം ചെയ്‌തത്‌ .