കാ​റി​നു മു​ന്നി​ലും പി​ന്നി​ലും ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി; ഒ​രു കു​ടും​ബ​ത്തി​ലെ 10 പേ​ര്‍ മ​രി​ച്ചു

ക​ച്ച്‌: കാ​റി​നു മു​ന്നി​ലും പി​ന്നി​ലും ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഒ​രു കു​ടും​ബ​ത്തി​ലെ 10 പേ​ര്‍ മ​രി​ച്ചു. ഗു​ജ​റാ​ത്തി​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ജി​ല്ല​യാ​യ ക​ച്ചി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ പ​ത്തു പേ​രാണ് വാഹനാപകടത്തിൽ മ​രി​ച്ചത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ക​ച്ചി​ലെ ബ​ച്ചു​വ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ട് ട്ര​ക്കു​ക​ളു​ടെ ഇ​ട​യി​ല്‍​പ്പെ​ട്ട് എ​സ്‌​യു​വി ത​ക​ര്‍​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ദേ​ശീ​യ​പാ​ത​യി​ല്‍ ട്രെ​യ്‌​ല​ര്‍ ട്ര​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച്‌ തെ​ന്നി​മാ​റി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ഡി​വൈ​ഡ​റി​ല്‍ ത​ട്ടി തെ​ന്നി​മാ​റി​യ ട്ര​ക്ക് അ​ടു​ത്ത ലൈ​നി​ലേ​ക്ക് ക​യ​റി എ​സ്‌​യു​വി​യി​ല്‍ ഇ​ടി​ച്ചു. ഈ ​സ​മ​യം പി​ന്നി​ല്‍​ നി​ന്നു​വ​ന്ന ട്ര​ക്ക് എ​സ്‌​യു​വി​യു​ടെ പി​റ​കി​ലും ഇ​ടി​ച്ചു. ര​ണ്ടു ട്ര​ക്കു​ക​ളു​ടെ ഇ​ട​യി​ല്‍​പ്പെ​ട്ട കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് മ​രി​ച്ച​ത്. കാ​റി​ല്‍ 11 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ ബ​ച്ചു​വ​യി​ല്‍ ​നി​ന്ന് ഭു​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.