2018 ൽ വിടവാങ്ങിയ ചില ആപ്പുകൾ

പച്ചിലകൾ വരുമ്പോൾ പഴുത്തിലകൾ വീഴും. ഈ നിയമം ടെക്നൊളജിക്കും ബാധകമാണ്. 2018 ല്‍ ലോകത്തോട് വിടപറഞ്ഞ ആപ്പുകളും ടെക്നോളജി സേവനങ്ങളെക്കുറിച്ചും അറിയാം

ഗൂഗിള്‍ ഇന്‍ബോക്‌സ്

2014ല്‍ ലോഞ്ച് ചെയ്ത ഗൂഗിളിന്റെ ഇ മെയില്‍ ആപ്പ് 2019 മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. പരീക്ഷണാര്‍ത്ഥം ഗൂഗിള്‍ ആരംഭിച്ച ഈ ആപ്പ് ജീമെയിലിലേക്ക് വഴിമാറുകയായിരുന്നു.

യാഹൂ മെസെഞ്ചര്‍

1998ല്‍ ആരംഭിച്ച യാഹൂ മെസഞ്ചര്‍ 2018 ജൂലൈ 17നാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. 90കളില്‍ വെബ് അനുഭവവും ചാറ്റുകളും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് യാഹൂ മെസഞ്ചര്‍ ആണ്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ് പോലെയുള്ളവയുടെ ജനപ്രീതി യാഹൂവിന് തിരിച്ചടിയായി.

 

ഗൂഗിള്‍ പ്ലസ്

5 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന അറിയിപ്പുണ്ടായി
തേര്‍ഡ് പാര്‍ട്ടിയ്ക്കും വിവരങ്ങള്‍ ചോര്‍ത്താമെന്നത് ഗൂഗിള്‍ പ്ലസിന് വലിയ തിരിച്ചടിയായി. പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന അറിയിപ്പിന് ശേഷവും ഗൂഗിള്‍ പ്ലസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നിരുന്നു
2019ഓടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയേക്കാം

 

യൂട്യൂബ് ഗെയിമിങ്ങ് ആപ്പ്

2015ല്‍ ആരംഭിച്ച ആപ്പ് 2019 മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്