റാസൽഖൈമ ജബൽ ജൈസിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാല് പേര്‍ മരിച്ചു

 

റാസല്‍ഖൈമ: കഴിഞ്ഞ ദിവസം റാസല്‍ഖൈമയിലെ ജബല്‍ ജൈസിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരം 6.30ഓടെയായിരുന്നു അപകടം. സഞ്ചാരികള്‍ക്കായി തയ്യാറാക്കിയ സിപ്‍ലൈനില്‍ തട്ടി ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറ‍ഞ്ഞു.മൂന്ന് യുഎഇ പൗരന്മാരും ഒരു ആഫ്രിക്കന്‍ പൗരനുമാണ് അപകടത്തില്‍ മരിച്ചത്. നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‍ക്യൂ സെന്ററിന്റെ അഗസ്റ്റ 139 ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.