തേജസ് ദിനപത്രം അച്ചടി നിര്‍ത്തി

കോഴിക്കോട് : തേജസ് ദിനപത്രം അച്ചടി നിര്‍ത്തി. പത്രത്തിന്റെ അവസാനത്തെ കോപ്പിയാണ് ഇന്ന് പുറത്തിറങ്ങിയത്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യങ്ങള്‍ നിഷേധിച്ചതിനെ തുടര്‍ന്നുള്ള കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് പത്രത്തിന്റെ അടച്ചു പൂട്ടലിന് ഇടയാക്കിയത്.
ഇരുന്നൂറോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാവും. ഓണ്‍ലൈന്‍ എഡിഷന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. രണ്ടു മാസം മുന്‍പെ തന്നെ പത്രം അടച്ചുപൂട്ടുന്ന കാര്യം ജീവനക്കാരെ അറിയിച്ചിരുന്നു.