പൊളിപ്പന്‍മാരുടെ ഒരു പണിയും നടക്കില്ല; ലോകം കണ്ട അത്ഭുതമായി വനിതാ മതിൽ മാറുമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: വനിതാ മതില്‍ പൊളിക്കാന്‍ പല പണിയുമായി പലരും ഇറങ്ങിയിട്ടുണ്ടെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൊളിപ്പന്‍മാരുടെ ഒരു പണിയും നടക്കാന്‍ പോവുന്നില്ലെന്നും വനിതാ മതില്‍ രാജ്യം കണ്ട വലിയ പരിപാടിയായി നടക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വനിതാ മതിൽ വന്‍ വിജയമാകും. ലോകം കണ്ട അത്ഭുതമായി മതിൽ മാറുമെന്നും വെള്ളാപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഒരു മാസമായി ഭരണസ്തംഭനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു മാസമായി വനിത മതിലിന് പുറകെയാണ് എന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. മന്ത്രിസഭ പോലും ചേരാത്തത് അംഗീകരിക്കാൻ ആകില്ല. എന്തിനാണ് വനിതാ മതിൽ എന്നതിന് ഇപ്പോഴും വ്യക്തത ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.