സമയം കളയാൻ യുട്യൂബ് കാണുന്നവര്‍ സൂക്ഷിക്കുക

സമയം പോവാൻ യുട്യൂബ് കാണുന്നവർക്ക് താകീതുമായി സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് ജേർണൽ പഠനം.
യുട്യൂബ് വീഡിയോകള്‍ നിങ്ങളുടെ മാനസികാവസ്ഥയെ തന്നെ സ്വാധീനിക്കുമെന്നും നീണ്ടകാലത്തെ ഈ ശീലം വ്യക്തിത്വത്തേയും സ്വഭാവത്തേയും വരെ വലിയ തോതില്‍ ബാധിക്കുമെന്നുമാണ് പഠനം മുന്നറിയിപ്പ് നൽകുന്നത്. യുട്യൂബ് വീഡിയോകളുടെ വൈകാരിക സ്വാധീനമെന്ന വിഷയത്തിലായിരുന്നു പഠനം നടന്നത്. നിരന്തരം കാണുന്ന വീഡിയോകള്‍ക്ക് സമാനമായ വീഡിയോകളായിരിക്കും യുട്യൂബ് നിങ്ങള്‍ക്ക് മുന്നിലെത്തിക്കുക. അതുകൊണ്ടുതന്നെ കാണുന്ന വീഡിയോകള്‍ക്കനുസരിച്ചുള്ള മാനസിക നിലയിലേക്ക് ഓരോരുത്തരും മാറുകയും ചെയ്യും.നെഗറ്റീവ് വീഡിയോകളാണ് നിങ്ങള്‍ നിരന്തരം കാണുന്നതെങ്കില്‍ അതേരീതിയിലായിരിക്കും ജീവിതത്തിലും സ്വഭാവത്തിലും പ്രതിഫലിക്കുക. ഇനി പോസിറ്റീവ് വീഡിയോകളാണ് നിങ്ങള്‍ക്ക് മുന്നിലെത്തുന്നതെങ്കില്‍ അങ്ങനെയും മാറ്റമുണ്ടാകാം.