ഇതാ ലോകത്തിലെ ഏറ്റവും സുന്ദരി

ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായി ഫ്രഞ്ച് മോഡലായ തൈലാന്‍ ബ്ലോണ്ടിയയെ പ്രഖ്യാപിച്ചു. ടി സി കാന്‍ഡ്‌ലേഴ്‌സ് 29ാമത് വാര്‍ഷിക പുരസ്‌ക്കാരത്തില്‍ 2018ലെ ഏറ്റവും സുന്ദരികളായ 100 പേരില്‍നിന്നുമാണ് തൈലാനെ ഒന്നാമതായി തെരഞ്ഞെടുത്തത്. ആറാം വയസില്‍ ലോകത്തെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായി തെരഞ്ഞെടുത്ത തൈലാന്‍ ബ്ലോണ്ടിയ 11 വര്‍ഷത്തിനുശേഷവും സുന്ദരിപ്പട്ടതിന് അര്‍ഹയായിരിക്കുകയാണ്. 2007ലാണ് തൈലാനെ ആദ്യമായി ലോക സുന്ദരിപ്പട്ടം നേടുന്നത്.
ഉയര്‍ന്നുവരുന്ന താരങ്ങളിലെ ഏറെ അറിയപ്പെടാത്ത 100 മുഖങ്ങളില്‍ നിന്നും ഏറ്റവും സുന്ദരമായ മുഖം കണ്ടെത്താനായിരുന്നു ബ്രിട്ടീഷ് സിനിമാ നിരൂപകന്‍ ടി സി കാന്‍ഡ്‌ലര്‍ പുരസ്ക്കാരം ഏര്‍പ്പെടുത്തിയത്.