ശബരിമലയിലെ യുവതീപ്രവേശനത്തെ സ്വാഗതം ചെയ്‌ത്‌ ബി.ജെ.പി എംപി

ന്യൂഡല്‍ഹി:യുവതീപ്രവേശനത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് ബി.ജെ.പി കനത്ത പ്രതിഷേധം ഉയർത്തുമ്പോൾ ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ച്‌ പ്രാര്‍ഥന നടത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ ബി.ജെ.പി എം.പി ഉദിത് രാജ്.

യുവതികള്‍ പ്രവേശിച്ചതിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ ഖേദകരമാണ്. സതി, സ്ത്രീധനം പോലുള്ള ദുരാചാരങ്ങള്‍ മാത്രമായേ ശബരിമലയിലെ യുവതീപ്രവേശനത്തെയും കാണാനാകൂ. എല്ലാവരും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിന്നും വന്നവരാണെന്ന് പ്രതിഷേധക്കാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.


ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി പിന്തുണയോടെ സംഘപരിവാര്‍ സംഘടനകള്‍ വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സുപ്രീംകോടതി വിധിക്ക് ശേഷം യുവതീപ്രവേശനത്തെ പരസ്യമായി അനുകൂലിച്ച്‌ ഒരു ബിജെപി നേതാവ് രംഗത്തുവരുന്നതും ആദ്യമായാണ്.