കാസർഗോഡ് അണങ്കുരിലെ ഫ്ളാറ്റിൽ തീ പിടുത്തം

കാസർഗോഡ് അണങ്കുരിൽ ഫ്‌ളാറ്റിൽ തീ പിടുത്തം.അണങ്കുരിലെ ഗ്രീൻ പാർക്ക് ഫ്‌ളാറ്റിലാണ് തീ പിടുത്തം ഉണ്ടായത്. ബുധനാഴ്ച രാത്രി ഒരു മണിയോടെ പാർക്കിങ് നിലയിലാണ് സംഭവം.ഷോർട്ട് സർക്യുട്ടാണ് അപകട കാരണം.

അപകടത്തിൽ നാല് ബൈക്കുകൾക്കും രണ്ട് സ്‌കൂട്ടറും ഒരു കാറും പൂർണമായും കത്തി നശിച്ചു.

പരിസരവാസികളുടെ സമയോജിത ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്. തുടർന്ന് അഗ്നി ശമന സേനയും നാട്ടുകാരും ചേർന്ന് തീ അണയ്ക്കുകയിരുന്നു.