പന്തളത്ത് കല്ലേറിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു

പന്തളത്ത് കല്ലേറിൽ പരിക്കേറ്റയാൾ മരിച്ചു.ബിജെപി പ്രവർത്തകനായ ചന്ദ്രൻ ഉണ്ണിത്താൻ ആണ് മരിച്ചത്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെയാണ് ചന്ദ്രന് പരിക്കേറ്റത്. കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാത്രി പതിന്നൊന്നരയോടെയായിരുന്നു മരണം. ഇയാൾക്കൊപ്പം കല്ലേറിൽ പരിക്കേറ്റ അഞ്ചു പേര് ഇപ്പോഴും ആശുപത്രിയിലാണ്.