മുൻകരുതൽ അറസ്റ്റ് വേണമെന്ന ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചു; പൊലീസിന് ഗുരുതര പിഴവ്

ശബരിമല കർമ്മസമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ മുൻകരുതൽ അറസ്റ്റ് വേണമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവികൾ അവഗണിച്ചതായി റിപ്പോര്‍ട്ട്. ആക്രമണത്തിന് പദ്ധതിയിടുന്ന സംഘപരിവാർ പ്രവർത്തകരുടെ പട്ടിക ഇന്നലെ ഇന്റലിജൻസ് ഓരോ ജില്ലകൾക്കും കൈമാറിയിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ നിര്‍ദേശം അവഗണിക്കപ്പെടുകയായിരുന്നു. ഇന്റലിജൻസ് കരുതൽ തടങ്കലിലെടുക്കാൻ പറഞ്ഞവരാണ് പാലക്കാട്, കോഴിക്കോട് , തിരുവനന്തപുരം ജില്ലകളിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.