ഹര്‍ത്താല്‍ അക്രമം: മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവില്‍ തുടരുന്ന അക്രമത്തില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി. മുഖ്യമന്ത്രിയോട് ക്രമസമാധാന നിലയെ കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല യുവതീ പ്രവേശനത്തെ തുടർന്ന് വ്യാപക അക്രമം അരങ്ങേറിയ സാഹചര്യത്തിലാണ് ഗവർണറുടെ ഇടപെടൽ.

ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് രാവിലെ മുതല്‍ സംഘര്‍ഷം തുടരുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കുമടക്കം നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഹര്‍ത്താലില്‍ പ്രതിഷേധിച്ച് തുറന്ന കടകള്‍ അക്രമികള്‍ അടിച്ച് തകര്‍ത്തു. 100 ഓളം കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തു. 3 കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് ഹര്‍ത്താലില്‍ ഉണ്ടായത്.