ജാക്കി ചാന്‍ ചിത്രത്തിലെ അശ്ലീല രംഗങ്ങൾ പുറത്തുവിട്ട ചാനല്‍ മേധാവിക്ക് കിട്ടിയത് എട്ടിന്റെ പണി

തെഹ്റാൻ: ആക്ഷൻ കിങ് ജാക്കി ചാന്‍ ചിത്രത്തിലെ അശ്ലീല രംഗങ്ങൾ ടെലിവിഷനിലൂടെ കാണിച്ച ചാനല്‍ മേധാവിയെ ജോലിയിൽനിന്ന് പുറത്താക്കി ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ. ഇറാനിലെ കിഷ് ഐലന്‍ഡിലെ പ്രാദേശിക ടിവി ചാനലാണ് രംഗങ്ങൾ പുറത്തുവിട്ടത്. ജാക്കി ചാന്‍റെ ഷിൻജുകു എന്ന ചിത്രത്തിലെ സെൻസർ ചെയ്യാത്ത രംഗങ്ങളാണ് ചാനലിലൂടെ കാണിച്ചത്.സദാചാരവിരുദ്ധമായ ദൃശ്യങ്ങളാണ് കിഷ് ടിവി പുറത്തുവിട്ടത്. അത് ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (ഐആർഐബി) നിയമങ്ങളുടെ ലംഘനമാണെന്നും ഇറാനിയന്‍ മാധ്യമങ്ങൾ പ്രതികരിച്ചു. സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക ബന്ധം ടിവിയിൽ കാണിക്കുന്നത് അനുവദനീയമല്ലാത്ത ഇറാനിൽ ഒരു യുവതിയുമൊത്തുള്ള ജാക്കി ചാന്‍റ കിടപ്പറ രംഗങ്ങളാണ് ചാനൽ പുറത്തുവിട്ടത്.