ത​ന്ത്രി​ക്കെ​തി​രെ നിലനില്‍ക്കുന്ന കോ​ട​തി​യ​ല​ക്ഷ്യം ഉ​ട​ന്‍ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂഡല്‍ഹി : ശബരിമല വിഷയത്തില്‍ തന്ത്രിക്കെതിരെ ഉള്ള കോടതിയലക്ഷ്യം ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു . രണ്ടു വനിതാ അഭിഭാഷകരാണ് തന്ത്രി കണ്ഠര് രാജീവരുടെ നടപടി കോടതിയലക്ഷ്യമാണ് എന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരിക്കുന്നത് . ഈ വിഷയത്തില്‍ ഉടന്‍ പരിഹരിക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു .

തന്ത്രി കണ്ഠര് രാജീവരോട് സ്ത്രീകള്‍ ദര്‍ശനം നടത്തിയതിന് ശേഷം നടയടച്ചതിന് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും. .ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചിക്കാതെ തന്ത്രി നടയടച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അതിനാല്‍ തന്ത്രി നല്‍കുന്ന വിശദീകരണം തൃപ്തികരം അല്ലാത്ത സാഹചര്യം ഉണ്ടായാല്‍ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി .