ലോകത്തിലും ഏറ്റവും സുന്ദരനായ നായകന് വേണ്ടി വോട്ടെടുപ്പ്; ഒന്നാം സ്ഥാനം നേടി ബോളിവുഡ് ഹീറോ

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള നായകൻ ബോളിവുഡ് താരം ഹൃത്വിക് റോഷൻ. വേൾഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്‌ട്ര വെബ്സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ് ഹൃത്വിക് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. റോബർട്ട് പാറ്റിൻസൺ, ടോം ഹിഡിൽറ്റൺ, ഹെന്‍റി കാവിൽ, നോഹ മിൽസ്, ക്രിസ് ഇവാൻസ് തുടങ്ങിയ ഹോളിവുഡ് താരങ്ങളെ ഹൃത്വിക് പിന്നിലാക്കിയത്. 2011ലും 2012ലും ഹൃത്വിക് ഏഷ്യയിലെ സെക്സിയസ്റ്റ് മെൻ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.