കേരളം സന്ദർശിക്കുമ്പോൾ സൂക്ഷിക്കുക; ജാഗ്രതാ നിർദേശവുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ

കേരളം സന്ദര്‍ശിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പൗരന്മാർക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ. കേരളത്തിൽ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ നടക്കുന്നതിനാലാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയത്. ആൾക്കൂട്ടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന മുന്നറിയിപ്പ് പാലിക്കാനും ഹൈക്കമ്മീഷൻ നിർദേശം നൽകി. ഇന്നലെ അമേരിക്കയും തങ്ങളുടെ പൗരന്മാർക്ക് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. പൊലീസ് ജാഗ്രതയും നിരോധനാജ്ഞയും പ്രഖ്യാപനത്തിലുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും ഇന്നും ബിജെപി സിപിഎം അക്രമങ്ങള്‍ തുടര്‍ന്നിരുന്നു.