പുതുവത്സര ആശംസ ട്വീറ്റ് ചെയ്‌തത്‌ ഐഫോണിൽ നിന്ന്;ഹുവായിയെ ട്രോള്ളിക്കൊന്ന് സോഷ്യൽ മീഡിയ

ബെ​യ്ജിം​ഗ്: സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ വി​പ​ണി​യി​ല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുൻപന്തിയിലെത്തിയവരാണ് ചൈ​നീ​സ് ക​മ്ബ​നി​യാ​യ ഹു​വാ​യ്. എ​ന്നാ​ല്‍ പു​തു​വ​ര്‍​ഷം ആഘോഷിച്ച ഹു​വാ​യി​ക്ക് പി​ണ​ഞ്ഞത് വലിയ അബദ്ധമാണ് . പു​തു​വ​ല്‍​സ​ര ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ക​മ്ബ​നി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ ജീ​വ​ന​ക്കാ​രി​ക​ള്‍ സ​ന്ദേ​ശ​മി​ട്ട​ത് എ​തി​രാ​ളി​യാ​യ ഐ ​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​ണ് ക​മ്ബ​നി​യെ ച​തി​ച്ച​ത്. ഈ ​സം​ഭ​വം സൈ​ബ​ര്‍ ലോ​ക​ത്ത് വ​ലി​യ ത​മാ​ശ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ട്വി​റ്റ​റി​ന്‍റെ ഐ​ഫോ​ണ്‍ ആ​പ്പി​ല്‍ നി​ന്നാ​ണെ​ന്ന ഡി​ജി​റ്റ​ല്‍ സി​ഗ്നേ​ച്ച​റാ​ണ് പ​ണി ഒ​പ്പി​ച്ച​ത്. അ​മ​ളി തി​രി​ച്ച​റി​ഞ്ഞു ട്വീ​റ്റ് ഉ​ട​ന്‍ പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും ഇ​ക്കാ​ര്യം അ​തി​വേ​ഗം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു ജീ​വ​ന​ക്കാ​രി​ക​ള്‍​ക്ക് ക​മ്ബ​നി മെ​മ്മോ അ​യ​ച്ചു. ഇ​വ​ര്‍​ക്കെ​തി​രെ ത​രം​താ​ഴ്ത്ത​ലും ശ​മ്ബ​ളം ത​ട​യ​ലും ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി എ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.