പേരാമ്പ്രയിൽ പള്ളിക്ക് നേരെയുള്ള അക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പേരാമ്പ്ര ടൗണ്‍ ജുമാമസ്ജിദ് ആക്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി അതുല്‍ ദാസാണ് അറസ്റ്റിലായിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയ പ്രകടനത്തിലാണ് പള്ളിക്കു നേരെ കല്ലേറ് നടത്തിയത്. പള്ളിയുടെ മുന്‍ഭാഗത്തുള്ള ഫില്ലറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അംഗശുദ്ധി വരുത്തുന്ന സ്ഥലത്തും വരാന്തയിലും കല്ലുകള്‍ പതിച്ചിരുന്നു. സംഭവത്തിൽ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.