ഗോൾ വേട്ടയിൽ മെസ്സിയെയും മറികടന്ന് സുനിൽ ഛേത്രി

രാജ്യാന്തര മത്സരങ്ങളിൽ കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ സാക്ഷാൽ ലയണൽ മെസ്സിയെയും പിന്തള്ളി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി.സജീവ ഫുട്ബോൾ താരങ്ങളുടെ പട്ടികയിലാണ് ലയണൽ മെസ്സിയെ പിന്തള്ളി 67 ഗോളുകളോടെ രണ്ടാം സ്ഥാനത്തെത്തിയത്.85 ഗോളുകളോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്.ഇന്ന് നടന്ന ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ തായ്‌ലണ്ടിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്.മത്സരത്തിലെ രണ്ടു ഗോളുകളും നേടിയത് ഛേത്രിയാണ്.