ആഡംബര കാര്‍ ഇടിച്ച് തകര്‍ത്ത് സൈക്കിള്‍ (വീഡിയോ കാണാം)

കാറിന്റെ ബോണറ്റിലേക്ക് സൈക്കിൾ ഇടിച്ചു കയറി. അപകടത്തിൽ ആഡംബര കാറിന്റെ ബോണറ്റ് തകർന്നു, പക്ഷെ സൈക്കിളിന് യാതൊരു കേടുപാടും സംഭവിച്ചില്ല. അപകടത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സൈക്കിളിനെ പറ്റി വൻ ചർച്ചയാണ് നടക്കുന്നത്. ദക്ഷിണ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ നിന്നുള്ളതാണ് പ്രചരിക്കുന്ന ചിത്രം. ഷെയര്‍ ചെയ്ത് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ചിത്രം വൈറലായി.

ചിത്രം വ്യാജമാണോ എന്നറിയാൻ സമൂഹ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ ചിത്രത്തിൽ യാതൊരു വ്യാജവും ഇല്ലെന്ന് മനസിലായി. സംഭവം പ്രാദേശിക പോലീസ് സ്ഥിതികരിച്ചിട്ടുണ്ട്.