അഭ്യൂഹങ്ങൾക്ക് വിരാമം; പിഎസ്‌ജി സൂപ്പര്‍ താരം ബാഴ്‌സയിലേക്ക് തന്നെ

ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയുടെ മിഡ്ഫീല്‍ഡര്‍ അഡ്രയാന്‍ റാബിയറ്റുമായി ബാഴ്‌സലോണ കരാറിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. 23 കാരനായ താരത്തെ ടീമിലെത്തിക്കാന്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്ന സമയത്ത് തന്നെ ബാഴ്‌സലോണ ശ്രമം തുടങ്ങിയിരുന്നു. അതേസമയം, ഈ വിന്‍ഡോയില്‍ താരം എത്തിയേക്കില്ലെന്നാണ് സൂചനകള്‍.റാബിയറ്റിന്റെ മാതാവും ഏജന്റുമായ വെറോണിക്വയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്. പിഎസ്ജിയുമായി ആറ് മാസത്തെ കരാര്‍ കൂടി പൂര്‍ത്തിയായ ശേഷമാകും റാബിയറ്റ് സ്‌പെയിനിലേക്ക് വിമാനം കയറുക. വാര്‍ഷിക ശമ്പളമായി പത്ത് ദശലക്ഷം യൂറോയും സൈനിങ് ഫീയായി പത്ത് ദശലക്ഷം യൂറോയും നല്‍കാനാണ് കറാറെന്നാണ് സൂചന.