തല അജിത്തിന്റെ ‘വിശ്വാസ’ത്തിന്റെ ടിക്കറ്റിനായി ഗേറ്റ് ചാടിക്കടന്ന് ആരാധകർ;വീഡിയോ വൈറൽ

തമിഴകത്തിന്റെ തല അജിത്ത് നായകനായ വിശ്വാസത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിരുത്തൈ ശിവയും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ വൻ ഹിറ്റാകുമെന്നു തന്നെയാണ് ആരാധകര്‍ കരുതുന്നത്. അതുകൊണ്ടു തന്നെ ആദ്യ ദിനം തന്നെ സിനിമ കാണാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ജനുവരി 10ന് ആണ് ചിത്രം റിലീസ് ചെയ്യുക.
സിനിമയുടെ ആദ്യ ദിവസത്തെ ടിക്കറ്റ് കിട്ടാൻ ആരാധകര്‍ തീയേറ്ററുകള്‍ക്ക് മുന്നില്‍ തിരക്കുകൂട്ടുന്ന വീഡിയോ വൈറലാകുകയാണ്.
ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത്ത് അഭിനയിക്കുന്നുണ്ട്. മധുര സ്വദേശിയായ കഥാപാത്രമായി അജിത്ത് ചിത്രത്തിലുണ്ടാകുക. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്.