സി.പി.എം – ബി.ജെ.പി പ്രാദേശിക നേതാക്കളുടെ വീടിനു നേരെ ബോംബേറ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം -ബി.ജെ.പി നേതാക്കളുടെ വീടിനു നേരെ ബോംബേറ് നടന്നു . സി.പി.എം നഗരസഭ കൗണ്‍സിലര്‍ ഷിജുവിന്റെ വീടിനുനേരെയും ബി.ജെ.പി നിയോജക മണ്ഡലം സെകട്ടറി മുകുന്ദന്റെ വീടിനുനേരെയുമാണ് ബോംബേറുണ്ടായത് .

കൊയിലാണ്ടിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബോംബേറ് നടന്നിട്ടുണ്ടായിരുന്നു . വെളുപ്പിന് മൂന്ന് മണിയോടെയാണ് സി.പി.എം നേതാവിന്റെ വീടിനുനേരെ ബോംബേറുണ്ടാവുന്നത്. തുടര്‍ന്ന 5 മണിക്ക് മുകുന്ദന്റെ വീടിനു നേരെയും ബോംബേറുണ്ടായി.വീടിന്റെ ജനാലച്ചില്ലുകളും വാതിലുകളും തകര്‍ന്നു. രണ്ട് സംഭവങ്ങളിലും ആര്‍ക്കും പരിക്കില്ല.സംഭവങ്ങളില്‍ ആരെയും ഇതുവരെ പോലീസിന് അറസ്റ്റ് ചെയ്തിട്ടില്ല.