സാമ്പത്തിക സംവരണ ബിൽ ലോക്സഭയിൽ പാസ്സായി

സാമ്പത്തിക സംവരണ ബിൽ ലോക്സഭയിൽ പാസ്സായി. 323 പേരാണ് ബില്ലിന് അനുകൂലമായി വോട് ചെയ്തു. മൂന്നു പേർ മാത്രമാണ് ബിളിനെ എതിർത്തത്. കോൺഗ്രസ്സും സിപിഎമ്മും ബില്ലിനെ അനുകൂലിച്ചപ്പോൾ മുസ്ലിം ലീഗ് എതിർത്തു. അണ്ണാ ഡിഎംകെ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് സഭയിൽ നിന്ന് ഇറങ്ങി പോയി. സാമ്പത്തിക സംവരണ ബിൽ നാളെ രാജ്യസഭ പരിഗണിക്കും.