ഹ​ർ​ത്താ​ൽ ദിനത്തിൽ നടത്തിയ അക്രമം ; അ​ക്ര​മി​ക​ളെ പൊ​ലീ​സ്​ വ്യാ​പ​ക​മാ​യി അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തിൽ പ്രതിഷേധിച്ച് സംഘടനകൾ

തി​രു​വ​ന​ന്ത​പുരം :ഇൗ മാ​സം മൂ​ന്നി​ന്​ നടന്ന ഹർത്താലിൽ നടത്തിയ അക്രമത്തിന്റെ പേരിൽ അക്രമികളെ പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ .ശബരിമല കർമ്മസമിതി,ബി ജെ പി ,സംഘ്പരിവാർ തുടങ്ങിയ സംഘടനകളാണ് അറസ്റ്റ് നടത്തിയതിൽ അസ്വസ്ഥരായിരിക്കുന്നത് . നിരവധി ജാമ്യമില്ല കേസുകളാണ് ഇവർക്കെതിരെ എടുത്തത് .അ​റ​സ്​​റ്റ്​ ഭ​യ​ന്ന്​ പ​ല പ്ര​വ​ർ​ത്ത​ക​രും ഒ​ളി​വി​ലാ​ണ്.

37,000ത്തി​ല​ധി​കം പേ​രെ​​ പ്ര​തി ചേ​ർ​ത്തതിൽ 35,000ത്തോ​ളം പേർ ബി.​ജെ.​പി – സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​വ​രി​ൽ പ​ല​ർ​ക്കും നാ​ശ​ന​ഷ്​​ട​ത്തി​ന്​ തു​ല്യ​മാ​യ തു​ക കെ​ട്ടി​വെ​ക്കാ​തെ ജാ​മ്യം ല​ഭി​ക്കി​ല്ല. ഹ​ർ​ത്താ​ൽ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​തോ​ടെ പ്ര​ക്ഷോ​ഭ​ രം​ഗ​ത്ത് സ​ജീ​വ​മാ​യ പ​ല​രും പി​ന്നാ​ക്കം പോ​യി.

മ​ഹി​ളാ​മോ​ർ​ച്ച നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ജ​യി​ലി​ല​ട​ച്ച​തി​നെ ​തു​ട​ർ​ന്ന്​ പ്ര​ക്ഷോ​ഭ​ത്തി​ന്​​ വ​നി​ത​ക​ളെ​യും കി​ട്ടാ​തെ​യാ​യി. കേ​സു​ക​ളി​ൽ പ​ല​തും വ​ധ​ശ്ര​മം, ആ​യു​ധം സൂ​ക്ഷി​ക്ക​ൽ, സ്‌ഫോ​ട​ക​വ​സ്​​തു​ക്ക​ൾ കൈ​വ​ശം​ വെയ്ക്കൽ മു​ത​ലാ​യ വ​കു​പ്പു​ക​ളി​ലാ​ണ്​. അ​തി​നാ​ൽ ജാ​മ്യം പ്ര​യാ​സ​മാ​കും. പാ​സ്​​പോ​ർ​ട്ട്​ ല​ഭി​ക്കാ​നും വി​ദേ​ശ​യാ​ത്ര​ക്കും മ​റ്റും ബു​ദ്ധി​മു​ട്ടാ​കു​ക​യും ചെ​യ്യും.

അ​റ​സ്​​റ്റി​നെ​തു​ട​ർ​ന്ന്​ പ്ര​വ​ർ​ത്ത​ക​രി​ല്ലാ​ത്ത​തി​നാ​ൽ ശ​ബ​രി​മ​ല കർമ്മ​സ​മി​തി ഉ​ൾ​പ്പെ​ടെ പ്ര​ഖ്യാ​പി​ച്ച പ​ല പ​രി​പാ​ടി​ക​ളും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു.വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭം എ​ങ്ങ​നെ മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ ബി.​ജെ.​പി​യും സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളും.