ട്വീറ്റിൽ അബദ്ധം;പ്രീതി സിന്റയ്ക്ക് സോഷ്യൽ മീഡിയയുടെ പൊങ്കാല

അസ്ട്രേലിയക്കെതിരെ ഇന്ത്യ ഐതിഹാസിക ടെസ്റ്റ് പരമ്പര വിജയിച്ചതോടെ ക്രിക്കറ്റ് ലോകം ടീമിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി കൊണ്ടിരിക്കുകയാണ് . പ്രധാനമന്ത്രിയും രാഷ്ട്രപതിയും വരെ ഇന്ത്യയുടെ ചരിത്ര നേട്ടത്തെ അഭിനന്ദിച്ച് ട്വീറ്റിട്ടു.

ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്‍റെ സഹ ഉടമയും നടിയുമായ പ്രീതി സിന്‍റയും ചരിത്ര വിജയത്തില്‍ ട്വിറ്ററിലൂടെ ഇന്ത്യക്ക് അഭിനന്ദനവുമായെത്തി. എന്നാല്‍ അഭിനന്ദനത്തിലെ ചെറിയൊരു പിഴവില്‍ സോഷ്യല്‍ മീഡിയയുടെ പൊങ്കാലകൾ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ് പ്രീതി. ആസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമായ ഇന്ത്യക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ട്വീറ്റ്. ആസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ