ദുബായ് സാംസ്കാരികോത്സവം;കെഎംസിസി രക്തദാന ക്യാമ്പും ഗൃഹസന്ദര്‍ശനവും നടത്തും;രാഹുൽ ഗാന്ധി മുഖ്യാതിഥി

ദുബായ് : മഹാത്മാഗാന്ധിയുടെ നൂറ്റിഅന്‍പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദുബായില്‍ സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തില്‍ മുഖ്യാതിഥിയായി
കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
ജനുവരി 11 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന സംഗമത്തിന്‍റെ പ്രചരണാര്‍ത്ഥം
ദുബായ് കെ എം സി സി കാസർഗോഡ് ജില്ലാകമ്മിറ്റി ഒരുക്കുന്ന രക്തദാന ക്യാമ്പും ഗൃഹസന്ദര്‍ശന പരിപാടിയും ജനുവരി 10 വ്യാഴാഴ്ച നടക്കുമെന്ന് ജില്ലാകമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് സി എച്ച് നുറുദ്ദീന്‍, ജനറൽ സെക്രട്ടറി സലാം കന്യാപാടി,ട്രഷറര്‍ ടി ആര്‍ ഹനീഫ് .എന്നിവര്‍ അറിയിച്ചു.
ദേരയിലെ ഹയാത്ത് റിജന്‍സിക്ക് മുന്‍വശം മശ്രിഖ് ബേങ്കിനടുത്താണ് രക്തദാന ക്യാംപ്.
ജനുവരി 10 വ്യാഴാഴ്ച വൈകുന്നേരം 4മണിമുതല്‍ എട്ട് മണി നടത്തുന്ന രക്തദാന ക്യാംപില്‍ രക്തം നല്‍കാനാഗ്രഹിക്കുന്നവര്‍ ഒറിജിനല്‍ എമിറേറ്റ്സ് ഐഡിയുമായി ക്യാംപിലെത്തണമെന്ന് നേതാക്കള്‍ അറിയിച്ചു.തുടര്‍ന്ന് നൈഫ് ഏരിയ കേന്ദ്രീകരിച്ചുകൊണ്ട് ഗൃഹസന്ദര്‍ശനം നടത്തി പരമാവധി ആളുകളെ സംഗമത്തിലേക്ക് എത്തിക്കുന്ന രീതിയില്‍ പ്രചരണം നടത്താനും കെ എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റി ശ്രമിക്കും. ഗൃഹസന്ദര്‍ശന പരിപാടിയില്‍ യു ഡി എഫ് നേതാക്കളും ദുബായ് കെ എം സി സിയുടെ കേന്ദ്ര,സംസ്ഥാന,ജില്ലാ,മണ്ഡലം നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും.
രാഹുല്‍ ഗാന്ധിയുടെ യു എ ഇയിലെ ആദ്യ പൊതുപരിപാടിയെ വന്‍ വിജയമാക്കേണ്ടത് പ്രവാസി മലയാളികളുടെ കൂടി ആവിശ്യമാണ്. ഇന്ത്യയില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ ശ്രമത്തോടൊപ്പം മുസ്ലിം ലീഗും കെ എം സി സി അടക്കമുള്ള പോഷകഘടകങ്ങളും തീവ്രമായി പരിശ്രമിക്കുമെന്നും കെ എം സി സി നേതാക്കള്‍ അറിയിച്ചു.
ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ആക്ടിങ് പ്രസിഡണ്ട് സി എച്ച് നൂറുദ്ദിൻ അധ്യക്ഷത വഹിച്ചു.
ജന.സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു . ട്രഷറർ ടി.ആർ ഹനീഫ് മേൽപറമ്പ് വൈസ് പ്രസിഡണ്ടുമാരായ മഹമൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കാൽ,
ഇ.ബി.അഹമദ് ചെടേക്കാൽ,എൻ.സി.മുഹമ്മദ്,അബ്ദുൽ റഹമാൻ ബീച്ചാരക്കടവ്,റാഫി പള്ളിപ്പുറം,യൂസഫ് മുക്കൂട് ,സെക്രട്ടറിമാരായ അഡ്വ.ഇബ്രാഹിം ഖലീൽ,ഹസൈനാർ ബീജന്തടുക്ക,
സലാം തട്ടാൻചേരി,അബ്ബാസ് കളനാട്,ഫൈസൽ മുഹ്സിൻ,അശ്രഫ് പാവൂർ തുടങ്ങിയവർ സംബന്ധിച്ചു