ഈജിപ്തിലെ രാജാവല്ല;ആഫ്രിക്കയുടെ സുൽത്താനാണ് സലാഹ്

തുടർച്ചയായ രണ്ടാം വർഷവും മികച്ച ആഫ്രിക്കൻ ഫുട്ബോൾ താരമായി ഈജിപ്റ്റിൻ സൂപ്പര്‍താരം മുഹമ്മദ് സലാഹ്. ലിവര്‍പൂളിലെ സഹതാരം സാദിയോ മാനെ ആഴ്സണലിന്റെ പിയറി എംറിക് ഔബമെയങ് എന്നിവരെ പിന്തള്ളിയാണ് പുരസ്കാരം നേടിയത്.
2017-18 സീസണില്‍ ലിവര്‍പൂളിനായി നടത്തിയ മിന്നും പ്രകടനമാണ് മുഹമ്മദ് സലാഹിന് തുണയായത്. 44 ഗോളുകള്‍ നേടിയ താരം ടീമിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു.അവാര്‍ഡ് നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. പ്രിമിയര്‍ ലീഗില്‍ ഇതുവരെ 13 ഗോളുകളാണ് സലാഹ് നേടിയിട്ടുള്ളത്. പോയന്റ് പട്ടികയില്‍ ഒന്നാമതാണ് ലിവര്‍പൂള്‍.
സെനഗലിലെ ഡാകറിൽ ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ച പുരസ്കാര ജേതാവിനുള്ള പുരസ്കാരം സലാഹ് ഏറ്റുവാങ്ങി. 2017-18 സീസണിൽ ലിവർപൂളിനായി 44 ഗോളുകൾ സലാഹ് അടിച്ചുകൂട്ടിയിരുന്നു. റഷ്യൻ ലോകകപ്പിലും സലാഹ് ഈജിപ്തിനായി ലക്ഷ്യം കണ്ടു.
ഒറ്റ സീസൺ പ്രതിഭാസമെന്ന വിമർശകരുടെ വായടിപ്പിച്ചാണ് സലാഹ് ഈ സീസണിലും ഗോളുകൾ അടിച്ചുകൂട്ടുന്നത്.