നീ പറ ..ബസിലെ സൗമ്യ ആരാ..പുഷ്‌ക്കരാ..നീ ഗംഭീരാ….നീ പറ; 10 ലക്ഷത്തിലധികം പേര്‍ കണ്ട ആല്‍വിന്‍ എമ്മാട്ടിയുടെ വൈറല്‍ ടിക് ടോക് വീഡിയോ;വീഡിയോ ഷെയർ ചെയ്ത് കളക്ടർ ബ്രോ

ടിക് ടോക് വീഡിയോകൾ പലതും ആളുകൾ വിനോദത്തിന് വേണ്ടിയാണ് ചെയ്യാറ്.എന്നാൽ ആല്‍വിന്‍ എമ്മാട്ടിയുടെ ടിക് ടോക് വീഡിയോ വൈറലായത് മറ്റു കാരണങ്ങൾ കൊണ്ടാണ്. ബാഹുബലിയിലെ ധീവരാ എന്ന ഗാനത്തെ ആധാരമാക്കിയാണ് ആല്‍വിന്‍ നീ പറ പുഷ്‌കരാ..ബസിലെ സൗമ്യ ആരാ..പുഷ്‌ക്കരാ..നീ ഗംഭീരാ….നീ പറ എന്ന ടിക് ടോക് വീഡിയോ അവതരിപ്പിക്കുന്നത്. ഈ വീഡിയോ 10 ലക്ഷത്തിലധികം പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങൾ എവിടെ നോക്കിയാലും ടിക് ടോക് വൈറലായിക്കൊണ്ടിരിക്കുകയാണ്.കളക്ടർ ബ്രോ പ്രശാന്ത് നായരും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.എന്നാൽ ഈ വീഡിയോവിൽ ഫിലോസഫിക്കലായ കാര്യങ്ങൾ കണ്ടെത്തിയിരിക്കുകയാണ് കളക്ടർ ബ്രോ.

ആര് എന്ത് പറഞ്ഞാലും നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതേ ചിലര്‍ കേള്‍ക്കൂ. മനസ്സിലാക്കൂ. വരികള്‍ വേറെന്തോ ആണ് എന്നാല്‍ നമ്മള്‍ കേള്‍ക്കുന്നത് വേറെന്തോ. രാഷ്ട്രീയം തലക്ക് പിടിച്ചവരും ഇങ്ങനെയാണ്.

ഈ ആശയം ലളിതമായി അവതരിപ്പിക്കുന്നതാണ് ആല്‍വിന്റെ വീഡിയോ എന്ന് പ്രശാന്ത് നായര്‍ പറയുന്നു.

ഫേസ്‌ബുക്ക് പോസറ്റിന്റെ പൂര്‍ണ രൂപം:

വിളിച്ചതാരായാലും ഹര്‍ത്താല്‍ നന്നായാ മതി എന്ന ഉദാത്ത ചിന്തയാണ് പലര്‍ക്കും. ഏതാനും മാസങ്ങളായി കേരളം സഹിക്കാവുന്നതിനും അപ്പുറത്തെ കോപ്രായങ്ങള്‍ കാണുന്നു, സഹിക്കുന്നു. നിര്‍ബന്ധിതമായി കായികബലം ഉപയോഗിച്ച്‌ അടിച്ചേല്‍പ്പിക്കുന്ന ബഹളങ്ങള്‍ക്കും സമരങ്ങള്‍ക്കുമിടയില്‍ ചവിട്ടിമെതിക്കപ്പെടുന്നവന്‍ നമ്മുടെ കണ്ണില്‍ പെടാത്തതുകൊണ്ടാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാവാത്തത്.

നിര്‍ബന്ധിത ഹര്‍ത്താലും ബന്ദും അന്നന്നത്തെ കഞ്ഞിക്ക് വകയുണ്ടാക്കുന്നവന്റെ, ദിവസക്കൂലിക്കാരന്റെ വയറ്റത്താണ് അടിക്കുന്നത്. അസംഘടിതനാണവന്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ തൊഴിലാളികളും കച്ചവടക്കാരും സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അസംഘടിതരാണ്. അവര്‍ക്ക് ജീവന്‍ മരണ പ്രശ്‌നമാണ് തൊഴിലും അതില്ലാതാക്കുന്ന നിര്‍ബന്ധിത സമരങ്ങളും. സഹികെട്ട് അതൊന്ന് പറഞ്ഞ് പോയാലോ, ചിലരുടെ കര്‍ണ്ണപുടത്തില്‍ ശബ്ദതരംഗമായി അത് പതിയുന്നത് വേറെന്തോ ആയിട്ടാണ്. കമ്മി-സംഘി-കോങ്ങി-സുടാപ്പി മുദ്രകുത്തല്‍ യോജന തുടങ്ങുകയായി. ഈ പാവങ്ങള്‍ പറയുന്നത് ജീവിക്കാന്‍ അനുവദിക്കണം എന്നാണ്. വേറൊന്നുമല്ല.

ആര് എന്ത് പറഞ്ഞാലും നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതേ ചിലര്‍ കേള്‍ക്കൂ. മനസ്സിലാക്കൂ. അതുകൊണ്ടാണ് ഈയിടെയായി ഒന്നും പറയാത്തത്.

ഇത്രയും വലിയ ഫിലോസഫി ഇത്രയും ലളിതമായി പറഞ്ഞ് തന്ന Alvin Emmatty ക്ക് അഭിനന്ദനം.

  • ബ്രോസ്വാമി

https://www.facebook.com/prasanthn/videos/10158166479934056/?t=6