പൊരുതി, പക്ഷെ തോറ്റു: ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് തോൽവി ( ഹൈലൈറ്റ്‌സ് കാണാം)

ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ തോല്‍വി. യുഎഇക്ക് വേണ്ടി 41ാം മിനുട്ടില്‍ ഖഫ്‌ലാന്‍ മുബാറക്കും 88ാം മിനുട്ടില്‍ അലി അഹ്മദ് മബുഖൂത്തുമാണ് വലകുലുക്കിയത്. പ്രതിരോധത്തില്‍ അനസ് എടത്തൊടിക വരുത്തിയ പിഴവില്‍ നിന്നാണ് ആദ്യ ഗോള്‍ വഴങ്ങിയത്.

മത്സരത്തിലൊടുനീളം മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും വിലപ്പെട്ട മൂന്ന് പോയിന്റ് നേടാൻ ഇന്ത്യയ്ക്കായില്ല. ഗോളെന്ന് തോന്നിച്ച നിരവധി ഷോട്ടുകള്‍ ബാറില്‍ തട്ടിയും ചെറിയ വ്യത്യാസത്തിലും പുറത്തുപോവുകയായിരുന്നു. തോല്‍വിയോടെ ബഹ്‌റൈനിനെതിരെ നടക്കുന്ന അടുത്ത മത്സരം നിര്‍ണായകമായിരിക്കുകയാണ്.


https://youtu.be/lwSih-5jDRA