പോത്തേട്ടൻ സൂപ്പറാണ്; കുമ്പളങ്ങി ടീമിന് ഉപദേശവുമായി ദിലീഷ് പോത്തൻ

സംവിധായകനായും നടനായും പ്രേക്ഷക മനസ്സുകളിലേക്ക് കുടിയേറിയ പ്രതിഭയാണ് ദിലീഷ് പോത്തൻ.
മഹേഷിന്റെ പ്രതികാരം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ കൈയടി നേടിയ ദിലീഷ് പോത്തൻ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന രണ്ടാം ചിത്രം കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിച്ചു.

ഇപ്പോള്‍ നിര്‍മ്മാണ രംഗത്തും തന്റെ ഭാഗ്യം പരീക്ഷിക്കുകയാണ് ദിലീഷ്. ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ‘കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് നിര്‍മ്മാണ രംഗത്തേക്ക് ദിലീഷ് പോത്തന്‍ പ്രവേശിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകള്‍ക്ക് നിര്‍ദേശം നല്‍കുന്ന ദിലീഷിന്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ദിലീഷ് തന്നെയാണ് വീഡിയ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും നസ്രിയ നസീമും ചേര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിക്കുന്നത്. ഫഹദ് ഫാസില്‍ വില്ലനായെത്തുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ദിലീഷിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.