രാഹുൽ ഗാന്ധിക്ക് ദുബായ് എയർപോർട്ടിൽ രാജകീയ സ്വീകരണം

യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദുബായ് വിമാനത്താവളത്തില്‍ ആവേശോജ്വല വരവേല്‍പ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി തുടങ്ങീ നേതാക്കൾ വിമാനത്തവാളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. പ്രവര്‍ത്തകരും അനുയായികളുമുള്‍പ്പെടെ പതിനായിരങ്ങളാണ് രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ എത്തിയത്.