ഞെട്ടിപ്പിക്കുന്ന ഫീച്ചറുമായി വാട്സ്ആപ്പ് വീണ്ടും

പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്. വാട്ട്‌സാപ്പില്‍ ഇനി മുതല്‍ 3ഡി ടച്ച്‌ സാധ്യമാകും. മാത്രമല്ല വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ തന്നെ പ്രൈവറ്റായി മെസ്സേജുകള്‍ അയക്കുകയും ചെയ്യാം. ഐഫോണിന്റെ 2.19.10 വേര്‍ഷനിലാണ് ഈ മാറ്റം ലഭിക്കുകയുള്ളു.ഗ്രൂപ്പില്‍ തന്നെ സ്വകാര്യമായി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ കാണാതെ നിങ്ങളുടെ സുഹൃത്തിനോട് കാര്യങ്ങള്‍ ചോദിച്ചറിയാം.വാട്ട്‌സാപ്പില്‍ വീഡിയോയും ചിത്രങ്ങളും അയക്കുമ്ബോള്‍ ഒപ്പം സ്റ്റിക്കറുകളും ചേര്‍ക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.