‘കോണ്‍ഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാല്‍ കേന്ദ്രത്തില്‍ ഭരണമാറ്റം സാധ്യമല്ല, സഹകരിക്കാന്‍ ക‍ഴിയുന്നവരുമായി ധാരണയുണ്ടാക്കും’ – എ.കെ ആന്‍റണി

കോണ്‍ഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാൽ കേന്ദ്രത്തില്‍ ഭരണമാറ്റം നടക്കില്ലെന്നും സമാന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരുമായി ഒന്നിച്ച്‌ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ എ.കെ ആന്‍റണി. ഈ വര്‍ഷം കുരുക്ഷേത്ര യുദ്ധത്തിന്റെ വര്‍ഷമാണ്. ഭരണഘടനയും ദേശീയ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള യുദ്ധമാണ് നടക്കുന്നത് ഇപ്പോള്‍ നടക്കുന്നത്. ഇത്തവണ കൈപിഴ പറ്റിയാല്‍ തകരുക ഇന്ത്യന്‍ ഭരണഘടനയാകും. കോണ്‍ഗ്രസ് ബഹുജന പിന്തുള്ള വീണ്ടെടുക്കണം.

സിനിമ നടമാരെ വെല്ലുന്ന അഭിനയത്തിലൂടെയാണ് മോദി കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് ഒറ്റക്ക് വിചാരിച്ചാല്‍ മാത്രം ഭരണമാറ്റം സാധ്യമല്ല മോദി ഭയക്കുന്ന നേതാവായി രാഹുല്‍ ഗന്ധി മറിയെന്നും എ.കെ ആന്‍റണി പറഞ്ഞു. ഭരണമാറ്റത്തിന് കോണ്‍ഗ്രസ് വിട്ട് വീഴ്ച്ചക്ക് തയ്യാറാണ്. സഹകരിക്കാന്‍ കഴിയുന്നവരുമായി ധാരണയുണ്ടാകും.

കേരളത്തില്‍ പരമ്പരാഗത കോണ്‍ഗ്രസ് വോട്ട് നഷ്ടമായിട്ടുണ്ട് എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ഇവരെ തിരിച്ച്‌ കൊണ്ട് വരാനും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ക‍ഴിയണം. ഏതാനും നേതാക്കാള്‍ കൂടിയിരുന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയിക്കല്‍ ഇനി ഉണ്ടാകില്ല. ഫെബ്രുവരിയില്‍ ലോകസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.