ഖുർആൻ വചനങ്ങൾ പ്രിന്റ് ചെയ്ത ഉൽപന്നങ്ങൾ ഇനി വിൽക്കില്ലെന്ന് ആമസോൺ

ഖുർആൻ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണ്‍ നിര്‍ത്തലാക്കി. ഇസ്ലാം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്നെന്ന് കാണിച്ച്‌ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആമസോണിന്റെ നടപടി. ഖുർആൻ വചനങ്ങള്‍ എഴുതിയ ഡോര്‍ മാറ്റ്, ബാത്ത് മാറ്റ് തുടങ്ങിയ ഉത്പന്നങ്ങളാണ് ആമസോണ്‍ നിര്‍‌ത്തലാക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.