ആഴ്‌സണൽ സൂപ്പർ താരം ക്ലബ് വിടുന്നു;ആരാധകർ കണ്ണീർക്കയത്തിൽ

ആഴ്സണല്‍ മിന്നും താരം ആരോണ്‍ റംസി ഇറ്റാലിയൻ കളി മൈതാനത്തേക്ക് ചേക്കേറുന്നു. പത്ത് കൊല്ലത്തെ ആഴ്സണൽ ജഴ്സിയാണ് റാംസി ഇതോടെ അഴിച്ചുവെക്കുന്നത്. ‌36 മില്യൺ യൂറോക്കാണ് താരത്തെ യുവന്‍റസ് സ്വന്തമാക്കിയത്.സമ്മറിൽ താരം ആഴ്സണൽ വിടുമെന്ന് നേരത്തെ ഏകദേശം ഉറപ്പായിരുന്നു.
ആരോണ്‍ റംസിയുടെ സാലറി ആഴ്ച്ചയിൽ ഏകദേശം 140000 യുറോയാണ്.
റംസിയുടെ വരവോടെ ജര്‍മന്‍ താരം സാമി ഖദീറ ക്ലബ് വിടാനും സാധ്യതയുണ്ട്.
കാർഡ‍ിഫിൽ നിന്ന് 4.8 മില്യൺ ഡോളറിനാണ് റംസി ആഴ്സണലിലേക്ക് വരുന്നത്. ആഴ്സണൽ ജഴ്സിയിൽ 253 മത്സരങ്ങളിൽ നിന്നും 52 ഗോളുകൾ നേടിയിട്ടുണ്ട്.