സ്ത്രീവിരുദ്ധ പരാമര്‍ശം ; ഹാര്‍ദ്ദിക് പാണ്ഡ്യയെയും രാഹുലിനെയും ആദ്യ ഏകദിനത്തിൽ നിന്ന് പുറത്താക്കി

സിഡ്നി : ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യന്‍ ‌ടീമില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍. രാഹുലും പുറത്ത്. കരണ്‍ജോഹറിന്റെ ചാറ്റ് ഷോയില്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരെയുള്ള അച്ചടക്ക നടപടി ഇവര്‍ക്കെതിരെ ബി.സി.സി.ഐ അന്വേഷണം നടക്കുകയാണ് . അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് സസ്പെന്‍ഷനെന്ന് ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അറിയിച്ചു.
ബി.സി.സി.ഐയുമായി കരാറുള്ള താരങ്ങള്‍ ടി.വി ഷോയില്‍ പങ്കെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് നിബന്ധനയുണ്ട്.