‘മര്യാദക്ക് ജോലി ചെയ്തില്ലെങ്കില്‍ തൊപ്പി തെറിപ്പിക്കും’; പൊലീസുകാരനെ വിറപ്പിക്കുന്ന മന്ത്രിയുടെ വീഡിയോ വൈറല്‍

ജയ്പൂര്‍: ടോള്‍ ബൂത്തില്‍ അധികമായി പണപ്പിരിവ് നടത്തിയ പൊലീസിനെ ചോദ്യം ചെയ്‌യുന്ന രാജസ്ഥാന്‍ മന്ത്രിയുടെ വീഡിയോ വൈറലാകുന്നു. രാജസ്ഥാനിലെ യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രിയായ അശോക് ചന്ദ്‌നയാണ് അനധികൃതമായി പണം വാങ്ങിയ പൊലീസുകാരന് താക്കീത് നല്‍കിയത്. പൊലീസുകാരന്‍ അനാവശ്യമായി പണം കൈപ്പറ്റുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷിക്കാന്‍ മന്ത്രി തന്നെ നേരിട്ടെത്തിയത്.

പാവപ്പെട്ട ജനങ്ങളുടെ പക്കല്‍ നിന്ന് പണം കൈക്കലാക്കി സ്വന്തം ജോലി നഷ്ടപ്പെടുത്തരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. മര്യാദ പാലിച്ചില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന് മന്ത്രി പോലീസ് ഉദ്യോഗസ്ഥനോട് പറയുന്നത് വീഡിയോയിലുണ്ട്.