മണിക്കൂറോളം കാത്തുനിന്നത് ആയിരങ്ങൾ;ഒടുവിൽ സിനിമാ സ്റ്റൈലിൽ മാസ്സ് എൻട്രി;രാഹുൽ ഗാന്ധിയെ നെഞ്ചിലേറ്റി ദുബായ്

നാളുകൾ നീണ്ട പ്രവർത്തകരുടെ കാത്തിരിപ്പിന് അറുതി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി യു.എ.ഇയിൽ. രാഷ്​ട്രപിതാവ്​ മഹാത്​മഗാന്ധിയുടെ 150ാം ജൻമവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ​െഎഡിയ ഒഫ്​ ഇന്ത്യ സാംസ്​കാരിക സമ്മേളനത്തിൽ പങ്കുചേരുന്നതിനാണ് രാഹുൽ ഗാന്ധിയെത്തിയത്.രാഹുലിനെ സ്വീകരിക്കാൻ ആയിരക്കണക്കിനാളുകളാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ചുകൂടിയത്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്​ലിം ലീഗ്​ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്​ എം.പി, കെ. സുധാകരൻ, എം.കെ. രാഘവൻ, ആ​േൻറാ ആൻറണി, ടി. സിദ്ദീഖ്​, പ്രവീൻ കുമാർ, ഹിമാൻഷു വ്യാസ്​, ആരതി കൃഷ്​ണ, മൻസൂർപള്ളൂർ, ബഷീർ രണ്ടത്താണി, മധുയാ​ക്ഷി, റീജൻസി ഗ്രൂപ്പ്​ മേധാവി ഷംസുദ്ദീൻ ബിൻ മുഹ്​യുദ്ദീൻ, ഡോ. പുത്തൂർ റഹ്​മാൻ തുടങ്ങിയവർ ചേർന്ന്​ രാഹുലിനെ സ്വീകരിച്ചു.

രാഹുൽ ഗാന്ധിക്ക്​ ദുബൈയിൽ ഉൗഷ്​മള വരവേൽപ്പ്​

രാഹുൽ ഗാന്ധിക്ക്​ ദുബൈയിൽ ഉൗഷ്​മള വരവേൽപ്പ്​-https://goo.gl/SGzndx

Madhyamam ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಜನವರಿ 10, 2019