ലൈംഗികാരോപണക്കേസ്; റൊണാൾഡോയുടെ ഡി.എന്‍.എ സാമ്പിള്‍ ആവശ്യപ്പെട്ട് പോലീസ്

ലൈംഗികാരോപണ കേസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു.കേസ് അന്വേഷിക്കുന്ന ലാസ് വെഗാസ് പൊലീസ് താരത്തിന്റെ ഡി.എന്‍.എ സാമ്പിള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എത്രയും വേഗത്തില്‍ സാമ്പിളുകള്‍ കൈമാറാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭിഭാഷകന്റെ പ്രതികരണം.
2009ല്‍ ലാസ് വെഗാസിലെ ഹോട്ടല്‍മുറിയില്‍ വെച്ച് റൊണാള്‍ഡോ പീഡിപ്പിച്ചു എന്ന അമേരിക്കന്‍ മോഡലിന്റെ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
ഈ ആരോപണം ഒക്ടോബറില്‍ ഉയര്‍ന്നു വന്നപ്പോള്‍ തന്നെ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ അഭിഭാഷകരും അത് ഒരു ബലാത്സംഗം ആയിരുന്നു എന്ന കാര്യം നിഷേധിച്ചിരുന്നു.