നില്ല് നില്ല് നീ എന്‍റെ നീലക്കുയിലേ…’ ചലഞ്ചിന് ശേഷം പുതിയൊരു ചലഞ്ച് ഏറ്റെടുത്ത് മലയാളികൾ; വീഡിയോ വൈറൽ

ഓടുന്ന വാഹനങ്ങൾക്ക് മുന്നിൽ ചാടിവീണ് ഡാൻസ് കളിക്കുന്ന ‘നില്ല് നില്ല് നീ എന്‍റെ നീലക്കുയിലേ…’ ചലഞ്ചിന് ശേഷം പുതിയൊരു ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ‌. ‘ ആരെങ്കിലും എന്തിലെങ്കിലും ചലഞ്ച് ചെയ്താല്‍ എന്ത് വിലകൊടുത്തും അത് ചെയ്തു കാണിക്കും എന്നത് ടിക്ടോക്ക് താരങ്ങളുടെ പൊതു സ്വഭാവമാണ്. ‘നില്ല് നില്ല് നീ എന്‍റെ നീലക്കുയിലേ…’ അടുത്തിടെ നടന്ന ഏറ്റവും പൊല്ലാപ്പുണ്ടാക്കിയ ചലഞ്ചാണ് ഇത്. നിരവധി ടിക്ക് ടോക്ക് താരങ്ങളാണ് ഇതിന്റെ പിറകെ ഓടിയത്.

ഒടുവില്‍ ടിക്ടോക് താരങ്ങളുടെ വീട്ടുകാരും പിന്നെ നാട്ടുകാരും ചലഞ്ച് കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ ചലഞ്ച് നിര്‍ത്തിക്കാന്‍ പൊലീസ് തന്നെ രംഗത്ത് വരേണ്ടി വന്നു. അതിനു ശേഷം ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്ന മറ്റൊരു ചലഞ്ചാണ് കുട്ടാ കുട്ടാ കരയല്ലേ കുട്ടാ എന്ന നാടൻ പാട്ട്.

നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയും ടിക് ടോക്കിലൂടെ വൈറലായ ആർദ്ര സാജനും ഒരുമിച്ച് ചെയ്ത വീഡിയോയാണ് ആളുകളിപ്പോൾ ചലഞ്ചായി എടുത്തിരിക്കുന്നത്. പാട്ട് പാടിയും ആടിയും വളരെ രസകരമായി ചെയ്യാവുന്ന ചലഞ്ച് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. മിമിക്രിക്കാരികൂടിയായ ആർദ്ര തന്നെയാണ് ഗാനത്തിന് സംഗീതമൊരുക്കിയത്. ടിക് ടോക്കിലൂടെ ഒരുക്കിയ ഈ ഗാനത്തിന് യഥാർത്ഥ പാട്ടിനെക്കാൾ കൂടുതൽ ആരാധകരുണ്ട്.

ഒർജിനൽ കുട്ടനെ മുതൽ ഹിറ്റ്‌ ആയ എല്ലാ കുട്ടൻ മാരെയും ഒന്ന് ഒരുമിപ്പിച്ചു… 😎😎😎 og വേറെ ലെവലാണ് ലെ.. 😍https://youtu.be/wEsHnxgcB28

Eagle's Wings Media ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಜನವರಿ 4, 2019