‘ദൃശ്യം’ മോഡല്‍ കൊലപാതകം; ബിജെപി നേതാവും മക്കളും അറസ്റ്റില്‍

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ബിജെപി നേതാവായ ജഗ്ദീഷ് കരോട്ടിയ (കല്ലു പല്‍വാന്‍-65), മക്കളായ അജയ് (36), വിജയ് (38), വിനയ് (31) സഹായിയായ നീലേഷ് കശ്യപ് (28) എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

ബന്‍ഗംഗയില്‍ താമസിക്കുന്ന ട്വിങ്കിള്‍ (22) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ട്വിങ്കിളിന് ജഗ്ദീഷ് കരോട്ടിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. തുടര്‍ന്ന് ജഗ്ദീഷുമായി താമസിക്കണമെന്ന് പറഞ്ഞ് ട്വിങ്കിള്‍ പ്രശ്നമുണ്ടാക്കിയതോടെ മക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

2016 ഒക്ടോബര്‍ 16ന് ട്വിങ്കിളിന് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഈ സംഘം കത്തിച്ചു. ഈ സ്ഥലത്ത് നിന്ന് ട്വിങ്കിളിന്‍റെ ആഭരണങ്ങള്‍ ലഭിച്ചതാണ് കേസിന് വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പ് കണ്ട ശേഷമാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.

കടപ്പാട്